ബി.ജെ.പിയും കോൺഗ്രസും നടപ്പാക്കുന്നത് ഒരേ വർഗനയങ്ങൾ -എളമരം കരീം കണ്ണൂർ: ബി.ജെ.പിയും കോൺഗ്രസും നടപ്പാക്കുന്നത് ഒരേ വർഗനയങ്ങളാണെന്ന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) 16ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമത്തിൽനിന്ന് പിന്മാറുന്നതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ് ബി.ജെ.പി സർക്കാർ. ഏതെങ്കിലും വാഗ്ദാനം ബി.ജെ.പി സർക്കാർ നടപ്പാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. പ്രകാശൻ, െസൻട്രൽ ഗവ. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി. രാേജന്ദ്രൻ, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ.എം. ദിലീപ്, സി. സന്തോഷ്കുമാർ, സി.കെ. ഹരികൃഷ്ണൻ, കെ. ജയപ്രകാശ്, എം.എസ്. ബിജുക്കുട്ടൻ, കെ.കെ. ശശികുമാർ, ഇ.എസ്. സന്തോഷ്, കെ.പി. സഹദേവൻ, കെ. മനോഹരൻ, അരക്കൻ ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ. ചന്ദ്രൻ സ്വാഗതവും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം. തമ്പാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.