രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു

മട്ടന്നൂര്‍: കൊല്ലപ്പെട്ട ഷുഹൈബി​െൻറ പിതാവ് മുഹമ്മദിനെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുൽ ഗാന്ധി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് പിന്തുണ അറിയിച്ചു. ഷുഹൈബി​െൻറ സുഹൃത്ത് നിസാമി​െൻറ ഫോണിലേക്ക് വിളിച്ചാണ് രാഹുല്‍ പിന്തുണ അറിയിച്ചത്. കൊലപാതകത്തില്‍ രാഹുൽ ഗാന്ധി അമര്‍ഷവും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. എന്താവശ്യമുണ്ടെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെടണമെന്നും നേതാക്കളുമായി ബന്ധപ്പെട്ട് സഹായം എത്തിക്കുമെന്നും പാര്‍ട്ടി എന്നും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.