കാസര്‍കോട്: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറിയ ചെർക്കളം അബ്ദുല്ലക്ക് പ്രതീക്ഷിച്ച പരിഗണന. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചെര്‍ക്കളത്തെ സംസ്ഥാന ട്രഷററായി െതരഞ്ഞെടുത്തു. കാസര്‍കോട്ടുനിന്ന് നേരത്തെ ഹമീദലി ഷംനാടും ഈ പദവി വഹിച്ചിരുന്നു. ദീർഘകാലം കാസർകോട് ജില്ല പ്രസിഡൻറായി തുടർന്ന ചെർക്കളം അബ്ദുല്ലയെ കഴിഞ്ഞ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ജില്ല ജനറൽ സെക്രട്ടറിയായി എ. അബ്ദുറഹ്മാനെയും പ്രസിഡൻറായി എം.സി. ഖമറുദ്ദീനെയും തെരഞ്ഞെടുക്കുകയായിരുന്നു. ചെർക്കളത്തെ നീക്കുേമ്പാൾ സംസ്ഥാന കമ്മിറ്റിയിൽ മുന്തിയപരിഗണന നൽകുമെന്ന് ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, പി.കെ.കെ. ബാവ ട്രഷറർ സ്ഥാനത്ത് തുടരുന്നതിനാൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവക്ക് പുറേമ ഒരാളെമാത്രം തെരഞ്ഞെടുക്കുന്ന ട്രഷറർ സ്ഥാനവും ലഭിക്കാനിടയില്ല എന്ന ആശങ്ക ജില്ല ലീഗ് നേതൃത്വത്തിനുണ്ടായിരുന്നു. വൈസ് പ്രസിഡൻറ്, സെക്രട്ടറി പദവികളിൽ നിരവധിപേർ തെരഞ്ഞെടുക്കപ്പെടുന്നതിനാൽ ചെർക്കളത്തെ പോലെ മുതിർന്നനേതാവ് അത് സ്വീകരിക്കാനും തയാറായേക്കില്ല എന്ന ബോധ്യം സംസ്ഥാന നേതാക്കൾക്കുമുണ്ടായിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് പി.കെ.കെ. ബാവയെ ട്രഷറർ സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് സൂചന. സി.ടി. അഹമ്മദലി രണ്ടാമതും മുസ്ലിം ലീഗിെൻറ സംസ്ഥാന വൈസ് പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ടു. ചെര്‍ക്കളവും അഹമ്മദലിയും സംസ്ഥാന ഭാരവാഹികളായി െതരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ ലീഗിന് ലഭിച്ച വലിയ പരിഗണനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.