കണ്ണൂർ: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ സംസ്ഥാന കൺെവൻഷൻ സംഗ്രഹ്-18 ഫെബ്രുവരി 16 മുതൽ 18 വരെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻജിനീയറിങ് വിദ്യാർഥികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുകയാണ് സമ്മേളന ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ശാസ്ത്ര സാേങ്കതിക പ്രദർശനവും സംഘടിപ്പിക്കും. കോളജ് ലാബ്, ഗവേഷണ വിഭാഗം എന്നിവ പൊതുജനങ്ങൾക്കും ഹൈസ്കൂൾ തലം മുതൽ വിദ്യാർഥികൾക്കും സന്ദർശിക്കാനും അവസരമൊരുക്കും. കൺെവൻഷനിലും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പെങ്കടുത്ത് സംവദിക്കാം. 16ന് രാവിലെ 10.30ന് െഎ.എസ്.ആർ.ഒ എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി. നാരായണൻ ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എം.എൽ.എ, െഎ.എസ്.ഇ.ടി ദേശീയ പ്രസിഡൻറ് പ്രഫ. പ്രതാപ്സിങ് കകാസോ ദേശായി തുടങ്ങിയവർ പെങ്കടുക്കും. 24 ഇനങ്ങളിലായി ഇൻറർ കൊളീജിയറ്റ് മത്സരങ്ങൾ നടക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സി. ശ്രീകുമാർ, ഡോ. ടി.ഡി. ജോൺ, പ്രഫ. ഒ.വി.അശോകൻ, അത്രി ആനന്ദ്, ബച്ചൻ ശ്യാം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.