കെ.എസ്.ആർ.ടി.സി സർവിസ്​ മുടക്കുന്നതായി പരാതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുനിന്ന് നെല്ലിയടുക്കംവഴി പരപ്പയിലൂടെ വെള്ളരിക്കുണ്ടിലേക്ക് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസ് മുടക്കുന്നതായി ആക്ഷേപം. ഇടക്കിടെ കാരണമില്ലാതെ സർവിസ് മുടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലാണ്. നല്ല വരുമാനം ലഭിക്കുന്ന റൂട്ടായിട്ടും സർവിസ് മുടക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്വകാര്യബസ് ഓടുന്ന റൂട്ടിലെ ഏക കെ.എസ്.ആർ.ടി.സി ബസാണിത്. രാവിലെ വിദ്യാര്‍ഥികളും ജോലിക്കായി പോകുന്നവരും ട്രെയിനിന് പോകേണ്ടവരുമായി നിരവധിപേരാണ് മലയോരത്തുനിന്ന് ഈ ബസിനെ ആശ്രയിക്കുന്നത്. ബസ് അപ്രഖ്യാപിതമായി യാത്രമുടക്കുന്നതിനാല്‍ പലരും ബുദ്ധിമുട്ടുകയാണ്. രാവിലെ 5.30-ഓടെയാണ് കാഞ്ഞങ്ങാട്ടുനിന്ന് വെള്ളരിക്കുണ്ടിലേക്ക് പുറപ്പെടുന്നത്. ഏഴുമണിയോടെ വെള്ളരിക്കുണ്ടില്‍നിന്ന് ഇതുവഴി തിരിച്ച് നീലേശ്വരത്തേക്ക് പോകും. 9.30ന് നീലേശ്വരത്തുനിന്ന് കാലിച്ചാമരംവഴി പരപ്പയിലൂടെ വെള്ളരിക്കുണ്ടിലേക്കും 11.10ന് വീണ്ടും നെല്ലിയടുക്കംവഴി തിരിച്ചുപോകും. ഈ റൂട്ട് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. സര്‍വിസ് മുടങ്ങിയപ്പോള്‍ നാട്ടുകാര്‍ കാഞ്ഞങ്ങാട് ഡിപ്പോയിൽ ബന്ധപ്പെട്ടപ്പോൾ ശബരിമല സീസണായതിനാല്‍ ബസ് കുറവാണെന്നും അത് കഴിഞ്ഞാല്‍ ഉടന്‍ സര്‍വിസ് പുനഃസ്ഥാപിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, സീസൺ കഴിഞ്ഞിട്ടും അവസ്ഥ തുടരുകയാണ്. അതേസമയം, ജീവനക്കാരുടെ അഭാവമാണ് സർവിസ് മുടങ്ങാൻ കാരണമെന്ന് കാഞ്ഞങ്ങാട് ഡിപ്പോ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിരാമന്‍ പറഞ്ഞു. റൂട്ടായി, ബസും എത്തി; അന്തർസംസ്ഥാന സർവിസ് എന്ന് തുടങ്ങും കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് റൂട്ടും ബസും റെഡിയായിട്ടും ജില്ലയിലെ മലയോരമേഖലകൾ ബന്ധപ്പെടുത്തി മംഗളൂരുവിലേക്കുള്ള അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. 2017 ആഗസ്റ്റ് 21നാണ്കാഞ്ഞങ്ങാട് ഡിപ്പോ കേന്ദ്രീകരിച്ച് അഞ്ച് അന്തർസംസ്ഥാന സർവിസ് അനുവദിച്ചത്. ചിറ്റാരിക്കാൽ, ചെറുപുഴ , എളേരിത്തട്ട്, ഭീമനടി, വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ, കുന്നുംകൈ, ചായ്യോത്ത്, ഒടയംചാൽ, രാജപുരം, കുറ്റിക്കോൽ, തുടങ്ങിയ മലയോരഗ്രാമങ്ങളെ ബന്ധിപ്പിച്ച് നല്ലവരുമാനം ലഭിക്കത്തക്കവിധത്തിലാണ് മംഗളൂരു സർവിസ് ക്രമപ്പെടുത്തിയത്. ഇതിനായി അഞ്ച് ബസുകളും ഡിപ്പോയിലെത്തിയിരുന്നു. എന്നാൽ, ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് സർവിസ് തുടങ്ങിയിട്ടില്ല. മാസങ്ങൾക്ക് മുമ്പ് ജില്ലക്ക് അനുവദിച്ച അഞ്ച് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം എളേരി ഏരിയ സെക്രട്ടറി സാബു അബ്രഹാം, മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.വി. രാജു എന്നിവർ പി. കരുണാകരൻ എം.പി. എം. രാജഗോപാലൻ എം.എൽ.എ എന്നിവർ മുഖേന ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.