കാഞ്ഞങ്ങാട്: കുമാരെൻറ കൃഷിയിടം ഇനി വറ്റിവരളില്ല. ഈ കര്‍ഷകെൻറ കഠിനാധ്വാനത്തിന് മുന്നില്‍ പ്രകൃതി കനിഞ്ഞു. എട്ടുമാസത്തെ അധ്വാനത്തിനൊടുവില്‍ നിർമിച്ച 26 കോല്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തില്‍ നിലക്കാത്ത ജലധാര പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെ നാട്ടുകാർക്കും സന്തോഷമായി. കവുങ്ങിന്‍ തോട്ടം 2017ലെ വരള്‍ച്ചയില്‍ വെള്ളം കിട്ടാതെ ഉണങ്ങാൻ തുടങ്ങിയപ്പോഴാണ് തുരങ്കം നിർമിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ പണി ആരംഭിച്ചെങ്കിലും മൂന്നുമാസം കഴിയുമ്പോഴേക്കും കാലവര്‍ഷം ആരംഭിച്ചതിനാല്‍ പണി നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നെ കുറച്ചുനാൾ വിശ്രമം അതിന് ശേഷം കഴിഞ്ഞമാസം വീണ്ടും നിർമാണം തുടങ്ങി. കുമാരെൻറ കഠിനാധ്വാനത്തിെൻറ ഫലപ്രാപ്തിയായി വെള്ളവും ലഭിച്ചു. ഇതോടെ കവുങ്ങിന്‍തോട്ടം ജലസമൃദ്ധമായി. കരിഞ്ഞുണങ്ങി തുടങ്ങിയ കവുങ്ങിന്‍തോട്ടം പച്ചപ്പ് പിടിച്ചു. ജോലിയുടെ ഇടവേളകളിലാണ് തുരങ്കം നിർമിക്കാന്‍ സമയം കണ്ടെത്തിയത്. തുരങ്കം കാണാന്‍ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.