ഉൾനാടൻ മേത്സ്യാൽപാദനം ഇരട്ടിയാക്കും -മുഖ്യമന്ത്രി കണ്ണൂർ: മൂന്നു വർഷത്തിനകം സംസ്ഥാനത്ത് ഉൾനാടൻ മേത്സ്യാൽപാദനം ഇരട്ടിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ നല്ലവേഗത്തിലാണ് ജലകൃഷി വളരുന്നത്. 1980 മുതൽ പ്രതിവർഷം എട്ടു ശതമാനം എന്നതോതിൽ വളർച്ചയുണ്ട്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ ആകെ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിെൻറ 72 ശതമാനവും ജലകൃഷിയുടെ സംഭാവനയാണ്. ഇന്ത്യയിൽ ഇത് 52 ശതമാനമാണ്. എന്നാൽ, കേരളത്തിൽ ജലകൃഷിമേഖല ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ല. 2016-17ലെ കണക്കനുസരിച്ച് 30,000 മെട്രിക് ടൺ മാത്രമാണ് ജലകൃഷിയിലൂടെയുള്ള മേത്സ്യാൽപാദനം. ഗുണമേന്മയുള്ള വിത്തിെൻറ ക്ഷാമമാണ് കേരളത്തിൽ മത്സ്യകൃഷിമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രതിബന്ധം. 12 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് നമുക്കാവശ്യം. നിലവിൽ ഉൽപാദിപ്പിക്കുന്നത് രണ്ട്- രണ്ടര കോടി മാത്രം. വൈകാതെ ഇത് അഞ്ചു കോടിയായി ഉയർത്തും. ഇതിനായി കൂടുതൽ വിത്തുൽപാദന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, പി. ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ടി. പുരുഷോത്തമന്‍, കെ.കെ. വിജയന്‍, സി.എന്‍. രവിചന്ദ്രന്‍, വി.വി. സുഗുണന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.