പൂരക്കളിമഹോത്സവം ഇന്ന്​ തുടങ്ങും

കണ്ണൂർ: കേരള പൂരക്കളി അക്കാദമിയുടെ പൂരക്കളിമഹോത്സവം ഞായറാഴ്ച മുതൽ വിവിധ സ്ഥലങ്ങളിലായി നടക്കുമെന്ന് ചെയർമാൻ ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച ഉച്ച രണ്ടിന് കുറ്റൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് പുറച്ചേരി ഗവ. യു.പി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന മഹോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. 13ന് ശ്രീനാരായണഗുരുവി​െൻറ അരുവിപ്പുറം പ്രതിഷ്ഠ 130ാം വാർഷികം ഗുരുസാഗരം കുഞ്ഞിമംഗലത്ത് നടക്കും. വൈകീട്ട് നാലിന് സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം. 15ന് ഉച്ച രണ്ടിന് വലിയപറമ്പ് കെ.ജി.എം സ്പോർട്സ് ക്ലബ് പരിസരത്ത് നടക്കുന്ന മഹോത്സവം മുൻ എം.എൽ.എ സതീശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഴയകാല പൂരക്കളി കലാകാരൻ കെ.വി. പൊക്കൻ പണിക്കരെ ചടങ്ങിൽ ആദരിക്കും. പൂരക്കളി-മറത്തുകളി പാഠശാല ഞായറാഴ്ച രാവിലെ ഒമ്പതിന് മമ്പലം ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. പെങ്കടുക്കുന്നവർ രാവിലെ 8.30ന് എത്തണം. വാർത്തസമ്മേളനത്തിൽ എ.വി. ശശി, കരിവെള്ളൂർ രാജൻ പണിക്കർ, വി. രാഗേഷ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.