ഉദുമ: കണ്ണുതുറന്ന് കാണുക; കണ്ണുനനക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ ജീവിതം. തളർന്നുകിടക്കുന്ന മുഹമ്മദ് കുഞ്ഞിക്ക് കഴിയാവുന്നത് കണ്ണുതുറന്ന് എല്ലാം കാണാം എന്നതാണ്. എന്നാൽ, കാണുന്നതോ തെൻറ അഞ്ചു മക്കളെയാണ്. അതിൽ നാലും മറ്റൊരു ദയനീയ കാഴ്ചയും. ബുദ്ധിമാന്ദ്യത്തിനടിപ്പെട്ട കുട്ടികളാണവർ. യൗവനകാലം മുഴുവൻ പ്രവാസലോകത്ത് ചെലവഴിച്ച മുഹമ്മദ് കുഞ്ഞി ശിഷ്ടകാലം മക്കളോടൊപ്പം സന്തോഷത്തോടെ കഴിയാനാണ് നാട്ടിലെത്തിയത്. നാട്ടിലെത്തി പെരുമ്പള വില്ലേജിലെ കോളിയടുക്കം അണിഞ്ഞ റോഡിൽ നല്ലൊരു വീടുവെച്ച് താമസം തുടങ്ങി. നാട്ടിലെത്തി അധികംതാമസിയാതെ തളർന്നുവീണു. പരസഹായമില്ലാതെ പ്രാഥമിക കൃത്യംപോലും ചെയ്യാൻകഴിയാതെ കിടപ്പിലായിട്ട് നാലു വർഷമാകുന്നു. നിരവധി ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഒന്നും ഫലംകണ്ടില്ല. കൂളിക്കുന്ന് സ്വദേശിനി സഫിയയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. 15 വയസ്സിന് താഴെയുള്ള നാലു മക്കൾക്കാണ് ബുദ്ധിമാന്ദ്യം. മുഹമ്മദ് കുഞ്ഞിയെയും മക്കളെയും ദീർഘകാലം ചികിത്സിച്ചതുമൂലം ഉള്ള സമ്പാദ്യമെല്ലാം തീർന്ന സ്ഥിതിയാണ്. പണം ചെലവായി എന്നല്ലാതെ ഒരാളുടെയെങ്കിലും അസുഖം ഭേദമാക്കാൻ കഴിഞ്ഞില്ല. സഫിയക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ കുടുംബത്തിെൻറ ദുരിതത്തിെൻറ ആഴം ആർക്കും പിടികിട്ടിയില്ല. പാലിയേറ്റിവ് കെയർ പ്രവർത്തകർ ഇവരുടെ വീട് സന്ദർശിച്ചപ്പോഴാണ് ദയനീയാവസ്ഥ പുറംലോകമറിഞ്ഞത്. ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.