അക്വ ഫാർമേഴ്സ്​ ഫെഡറേഷൻ സംസ്​ഥാന സമ്മേളനം കണ്ണൂരിൽ

കണ്ണൂർ: കേരള അക്വ ഫാർമേഴ്സ് ഫെഡറേഷൻ നാലാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 10 മുതൽ 12 വരെ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭരതം ഹെറിറ്റേജിൽ 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും. ജലകൃഷിയുമായി ബന്ധപ്പെട്ട് രാജ്യെത്ത വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്നും സർവകലാശാലകളിൽനിന്നും 40ഒാളം പ്രമുഖ ശാസ്ത്രജ്ഞരും സാേങ്കതികവിദഗ്ധരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ശാസ്ത്രജ്ഞരും വിദ്യാർഥികളുമടക്കം 400ഒാളം പേർ 10നും 11നും നടക്കുന്ന സെമിനാറിൽ പെങ്കടുക്കും.12ന് പ്രതിനിധിസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ജലകൃഷിമേഖല ഏറെ പിന്നാക്കമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഭക്ഷിക്കുന്നവരാണ് മലയാളികൾ. ഇന്ത്യയുടെ ശരാശരി പ്രതിശീർഷ മത്സ്യ ഉപഭോഗം 3.5 കി.ഗ്രാം ആണ്. കേരളത്തിലിത് 24 കി.ഗ്രാമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യ ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാലയും സംസ്ഥാനത്താണ്. ഇത്തരത്തിൽ മത്സ്യകൃഷിരംഗത്ത് ഏെറ അനുകൂല സാഹചര്യമുണ്ടായിട്ടും വളരെ പിന്നാക്കമാണെന്നത് മേഖലയുടെ വളർച്ചയെ മുരടിപ്പിക്കുകയാണെന്നും ഇക്കാര്യങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കെ.എ.എഫ്.എഫ് ഭാരവാഹികളായ ടി. പുരുഷോത്തമൻ, സി. സുരേശൻ, എം. റഉൗഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.