കോതോർമ്പൻ തറവാട്​ കളിയാട്ട മഹോത്സവത്തിന്​ ഇന്ന്​ തുടക്കം

കാസർകോട്: ബാര പള്ളിത്തട്ട കോതോർമ്പൻ തറവാട് കളിയാട്ട മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. രാവിലെ 11ന് കലവറനിറക്കൽ ഘോഷയാത്രയോടെ കളിയാട്ടത്തിന് തുടക്കമാകുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ആചാര്യ വരവേൽപ്. രാത്രി എട്ടിന് നൃത്തപരിപാടികൾ. 10ന് വൈകീട്ട് നാലിന് സാംസ്കാരികസമ്മേളനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറിന് പൂജാകർമങ്ങൾ. എട്ടിന് കലാപരിപാടികൾ. 11ന് രാവിലെ ദേവപ്രതിഷ്ഠ. വാർത്തസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ചന്ദ്രൻ പള്ളിത്തട്ട, ജനറൽ കൺവീനർ കെ. നാരായണൻ മീങ്ങോത്ത്, കെ. കൃഷ്ണൻ അമ്പങ്ങാട്ട്, സതീശൻ കാരാക്കോട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.