കാസർകോട്: ബന്ദിയോട് അടുക്കം ഖിള്രിയ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദ് വാർഷികത്തോടനുബന്ധിച്ച് ത്രിദിന മതപ്രഭാഷണ പരമ്പര ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12ന് രാത്രി എട്ടിന് മുഹമ്മദ് ശമീം തങ്ങൾ കുേമ്പാൽ ഉദ്ഘാടനംചെയ്യും. 13ന് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. മുനീർ ഹുദവി വിളയിൽ 'സ്വർഗമാണ് ഉമ്മ' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. 14ന് രാത്രി എട്ടിന് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങൾ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി.എ. യൂസുഫ്, കൺവീനർ മഹമൂദ്, അഷ്റഫ് മദീന മഹൽ, ഇബ്രാഹിം ദാരിമി, എം.പി. മഹമൂദ്, സി.എ. ഹമീദ്, എച്ച്.എം. അലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.