ക്ഷയരോഗ നിർമാർജനം: വിവരശേഖരണം മന്ത്രിയുടെ വീട്ടിൽനിന്ന്​ തുടക്കം

കാസർകോട്: ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി വാർഡ്തല വിവരശേഖരണത്തി​െൻറ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ വീട്ടിൽ മന്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ട് നിർവഹിക്കുമെന്ന് ജില്ല ടി.ബി ഒാഫിസർ ഡോ. ടി.പി. ആമിന വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി അധ്യക്ഷതവഹിക്കും. അഞ്ചുമാസക്കാലമാണ് ബോധവത്കരണ പരിപാടി നടക്കുന്നത്. ജില്ലയിൽ 3,06,659 വീടുകളിൽ സന്നദ്ധ പ്രവർത്തകർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ബോധവത്കരിക്കും. ജില്ലയിൽ 856 രോഗികളാണുള്ളത്. വാർത്തസമ്മേളനത്തിൽ ഡോ. സിറിയക് ആൻറണി, സൂപ്പർവൈസർമാരായ പി.വി. രാജേന്ദ്രൻ, സി. സുകുമാരൻ, ഷാജി ജോസഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.