എൻഡോസൾഫാൻ പട്ടിക വെട്ടിക്കുറച്ചത്; പാർട്ടിയും റവന്യൂ മന്ത്രിയും ഇടപെട്ടില്ല -^സി.പി.​െഎ

എൻഡോസൾഫാൻ പട്ടിക വെട്ടിക്കുറച്ചത്; പാർട്ടിയും റവന്യൂ മന്ത്രിയും ഇടപെട്ടില്ല --സി.പി.െഎ കാസർകോട്: എൻഡോസൾഫാൻ ഇരകളുടെ പട്ടിക വെട്ടിക്കുറച്ചത് മന്ത്രിയുടെയോ പാർട്ടിയുടേയോ ഇടപെടലോടുകൂടിയെല്ലന്ന് സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ വ്യക്തമാക്കി. പ്രത്യേക മെഡിക്കൽ സംഘമാണ് പട്ടിക തയാറാക്കുന്നത്. എൻഡോസൾഫാൻ സെല്ലി​െൻറ ചെയർമാൻ എന്ന നിലയിൽ മന്ത്രിക്ക് പട്ടികയിൽ മാറ്റം വരുത്താനാകില്ല. സി.പി.െഎയും ഇടപെട്ടില്ല. എൻഡോസൾഫാൻ ഇരകളുടെ ആവശ്യം ന്യായമാണ്. പട്ടികയിൽ വെട്ടിച്ചുരുക്കൽ വന്നത് ഗുരുതരമായ പ്രശ്നമാണ്. മന്ത്രിക്കും ഇൗ അഭിപ്രായം തന്നെയാണുള്ളത്. അത് പരിഹരിക്കുകയാണ് വേണ്ടത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് സി.പി.െഎ നേതാക്കളായ മന്ത്രി ഇ.ചന്ദ്രശേഖരനും ബിനോയ് വിശ്വവും സന്ദർശിച്ചതിൽ തെറ്റില്ല. എൻഡോസൾഫാൻ വിഷയത്തിൽ സി.പി.എമ്മിനും സി.പി.െഎക്കും രണ്ട് അഭിപ്രായമില്ല. സി.പി.െഎയുടെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് സി.പി.എമ്മി​െൻറ അറിവോടെയല്ല. പല പാർട്ടികളുടെയും കേന്ദ്രങ്ങളിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കമ്യൂണിസ്റ്റ് വിരോധം കൊണ്ടോ സി.പി.െഎക്ക് വർധിച്ചുവരുന്ന സ്വീകാര്യതകൊണ്ടോ ആവാമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.