കുഴൽക്കിണറുകൾക്ക്​ ബദലായി അഡ്ഡബോർ

കാസർകോട്: കാട്ടുകുക്കെയിലെ ഉമേശ്കുമാർ സാലെയുടെ പറമ്പിൽ ഗോവിന്ദറാം രൂപപ്പെടുത്തിയ വിലങ്ങൻ കുഴൽയന്ത്രം ഉപയോഗിച്ച് 45 അടി നീളത്തിൽ തുരന്നതേയുള്ളൂ, ഭൂമിക്കു പുറത്തേക്ക് വെള്ളം കുതിച്ചെത്തി. പല്ലുകളുള്ള ട്രാക്കിലൂടെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന യന്ത്രത്തിൽ ഘടിപ്പിച്ച രണ്ടിഞ്ച് വ്യാസമുള്ള ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് രാജസ്ഥാൻ സ്വദേശി ഗോവിന്ദറാം ഭൂമി വിലങ്ങനെ തുരക്കുന്നത്. ഗ്രാമീണ സാേങ്കതികവിദ്യയുപയോഗിച്ച് ഇദ്ദേഹം നിർമിക്കുന്ന 'അഡ്ഡബോർ' എന്നറിയപ്പെടുന്ന ജലസ്രോതസ്സുകൾ കുഴൽക്കിണറുകൾക്കും ചെലവേറിയ തുരങ്കങ്ങൾക്കും ബദൽമാർഗമാവുകയാണ്. കർണാടക അതിർത്തിക്കടുത്ത എൻമകജെ പഞ്ചായത്തിലെ കാട്ടുകുക്കെയിൽ കഴിഞ്ഞദിവസമാണ് ഗോവിന്ദറാം ജാട്ടും സംഘവും 'അഡ്ഡബോർ' നിർമാണം തുടങ്ങിയത്. കർഷകനായ ഉമേഷ്കുമാർ സാലെയുടെ കൃഷിയിടത്തിലെ വെള്ളംകുറഞ്ഞ കിണറിനകത്താണ് അഡ്ഡബോർ നിർമാണം നടത്തിയത്. രാജസ്ഥാനിൽ രണ്ടര പതിറ്റാണ്ടുകാലമായി കുടിവെള്ളം കണ്ടെത്താൻ അഡ്ഡബോർ നിർമാണരീതിയെ ആശ്രയിക്കുന്നുണ്ട്. നിമാസ് ഗ്രാമത്തിലെ കർഷകനായ ഗോവിന്ദറാം 18 വർഷമായി ഇൗരംഗത്ത് പ്രവർത്തിക്കുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഗോവ എന്നിവിടങ്ങളില്‍ അഡ്ഡബോറുകൾ നിർമിച്ചിട്ടുണ്ട്. ജലസംരക്ഷണ ബോധവത്കരണ പ്രവർത്തനം നടത്തുന്ന പരിസ്ഥിതി പത്രപ്രവർത്തകൻ ശ്രീപഡ്രെ മുഖേനയാണ് ഗോവിന്ദറാം കാട്ടുകുക്കെയിലെത്തിയത്. ................ വേണു കള്ളാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.