കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക-കൊടിമര ജാഥകൾ ബുധനാഴ്ച കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ സംഗമിച്ച് നൂറുകണക്കിന് അധ്യാപകരുടെ നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തിച്ചു. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, ജനറൽ സെക്രട്ടറി ടി.എസ്. സലീം, അഖിലേന്ത്യ അധ്യാപക സംഘടന ജനറൽ സെക്രട്ടറി രംഗരാജൻ, കെ.സി. രാജൻ, കെ. രമേശൻ എന്നിവർ ഇരുജാഥകളെയും സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ 10ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനംചെയ്യും. തുടർന്നുള്ള വിദ്യാഭ്യാസസമ്മേളനം മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനംെചയ്യും. മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയാവും. മഹിളാസമ്മേളനം മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹസീന സെയ്ദ് ഉദ്ഘാടനംചെയ്യും. വൈകുന്നേരം മൂന്നുമണിക്ക് അധ്യാപകപ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനംചെയ്യും. പയ്യന്നൂരിൽനിന്നാരംഭിച്ച കൊടിമര ജാഥക്ക് പിലാത്തറ, പഴയങ്ങാടി, പരിയാരം, തളിപ്പറമ്പ്, ധർമശാല, പുതിയതെരു തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാജൻ നയിച്ച കൊടിമരജാഥ സംസ്ഥാന സെക്രട്ടറി ടി.എസ്. സലീം ഉദ്ഘാടനംചെയ്തു. എൻ. തമ്പാൻ, വി. ദാമോദരൻ, മുഹമ്മദ് കുഞ്ഞി, പറമ്പാട്ട് സുധാകരൻ, കെ. സരോജിനി എന്നിവർ കൊടിമരജാഥക്ക് നേതൃത്വം നൽകി. തലശ്ശേരിയിൽനിന്നാരംഭിച്ച പതാകജാഥ സംസ്ഥാന ഉപാധ്യക്ഷ ഗീത കൊമ്മേരി നയിച്ചു. കെ. രമേശൻ, കെ. നന്ദഗോപൻ, കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് അധ്യാപികമാരുടെ നേതൃത്വത്തിലുള്ള മെഗാ തിരുവാതിര സ്റ്റേഡിയം കോർണറിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.