കണ്ണൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കോട്ടയം മലബാർ മണ്ഡലം ഐ.എൻ.ടി.യു.സി മുൻ പ്രസിഡൻറും കോൺഗ്രസ് പ്രവർത്തകനുമായ പടിക്കൽ വിനീഷിനെ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കെ.പി.സി.സി നേതാക്കളെയും പാർട്ടി ജില്ല ഭാരവാഹികളെയും വാട്സ് ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽകൂടി ആക്ഷേപിക്കുന്നതരത്തിൽ പ്രചാരണം നടത്തിയതിനാണ് സംഘടന നടപടി സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപമാനിക്കുന്നതരത്തിൽ പ്രവർത്തിച്ചാൽ നിയമനടപടികളും നേരിടേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.