കണ്ണൂർ: ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ടെക്സ്ൈറ്റൽ/ഗാർമെൻറ്സ് മേഖലയിൽ സംരംഭകരെ കണ്ടെത്തി പുതിയ വ്യവസായ യൂനിറ്റുകൾ അനുവദിക്കുന്നതിനായി ടെക്‌നോളജി മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം നടത്തുന്നു. പത്താം ക്ലാസ് വരെ പഠിച്ചവരും തയ്യൽ ജോലി അറിയാവുന്നവരും 18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരും സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. സാങ്കേതിക പരിശീലനത്തിനൊപ്പം മാനേജ്മെൻറ് പരിശീലനവും കൂടി ഉൾപ്പെടുത്തി ഗാർമെൻറ്സ് മേഖലയിൽ സ്ഥായിയായ സംരംഭകത്വം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. 25 പേർക്ക് 20 ദിവസത്തെ പരിശീലനമാണ് നൽകുക. താൽപര്യമുള്ളവർ ജനന തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, ഐ.ഡി കാർഡിെൻറ കോപ്പി എന്നിവ സഹിതം 14ന് മുമ്പ് വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കണം. വൊക്കേഷനൽ ട്രെയിനിങ്/ഐ.ടി.ഐ/ഡിപ്ലോമ എന്നീ കോഴ്‌സ് കഴിഞ്ഞവർക്ക് മുൻഗണന. ഫോൺ: 04972707522, 2700928, 9496129842. ...................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.