മംഗളൂരു: മിത്തൂർ െറയിൽവേ മേൽപാലത്തിൽ കണ്ടെയ്നർ കുടുങ്ങിയതിനെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു. കാറുകൾ കയറ്റിപ്പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറി മേൽപാലത്തിൽ കയറുന്നതിനിടെ തെന്നി പാളത്തിൽ വീഴാൻ പാകത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ബംഗളൂരു ദേശീയപാത നവീകരണത്തിനായി അടച്ചതിനാൽ ഈ റൂട്ടിലൂടെ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.