കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി പാർക്കിങ് പ്രയാസമുള്ളതാവില്ല. കിഴെക്ക കവാടത്തോട് ചേർന്ന് കൂടുതൽ വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിന് സ്ഥലമൊരുക്കൽ പ്രവൃത്തി തുടങ്ങി. പുതിയ പാർക്കിങ് സ്ഥലത്തോടനുബന്ധിച്ച് ടാക്സി സ്റ്റാൻഡും ഒരുക്കും. സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലെ പൊലീസ് ക്വാർേട്ടഴ്സുകളോട് ചേർന്നുള്ള സ്ഥലമാണ് പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിലെ പാർക്കിങ് മേഖലയിൽ ഉൾക്കൊള്ളുന്നതിെൻറ പത്തിരട്ടിയിലധികം വാഹനങ്ങൾ പുതിയ പാർക്കിങ് സ്ഥലത്ത് നിർത്തിയിടാനാകും. റെയിൽവേ സ്റ്റേഷൻ വികസനത്തിെൻറ ഭാഗമായി കിഴക്കുവശത്ത് രണ്ടാം കവാടം ആരംഭിച്ചപ്പോൾ പാർക്കിങ്ങിന് മതിയായ സ്ഥലമുണ്ടായിരുന്നില്ല. പത്ത് കാറുകൾ നിർത്തുേമ്പാൾ തന്നെ സ്ഥലം നിറയും. ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാനും പ്രയാസമാണ്. ഇതുകാരണം കിഴക്കെ കവാടത്തിലേക്കുള്ള വഴിയരികിൽതന്നെയാണ് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇത് പൊലീസുകാർ വിലക്കുകകൂടി ചെയ്തതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. യാത്രക്കാരുടെ പരാതികൾ വർധിച്ചതോടെയാണ് പുതിയ സംവിധാനമൊരുക്കാൻ റെയിൽവേ അധികൃതർ തയാറായത്. പുതിയ പാർക്കിങ് സംവിധാനം ഒരുങ്ങുന്നതോടെ ഒാേട്ടാ, ടാക്സി സ്റ്റാൻഡും പ്രവർത്തനം തുടങ്ങുമെന്ന് റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ എം. കൃഷ്ണൻ പറഞ്ഞു. നിലവിൽ ഒന്നാം കവാടത്തിൽ മാത്രമാണ് ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ടാക്സികൾക്കുള്ള സൗകര്യം കിഴക്കെ കവാടത്തിൽ ഒരുങ്ങുന്നതോടെ പ്രധാന കവാടത്തിലെ തിരക്ക് കുറക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.