ചക്കരക്കല്ല്: പൊതുവാച്ചേരിയിൽ നിർമാണം തുടങ്ങുന്ന കണ്ണൂർ ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് കെട്ടിടത്തിെൻറ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ഗ്രാമീണമേഖലയിൽ ജനകീയ സംരംഭമായി ആരംഭിക്കുന്ന സ്ഥാപനത്തിൽ അന്താരാഷ്ട്ര-ആഭ്യന്തര വിപണി ലക്ഷ്യമാക്കി വിവിധതരം ഉൽപന്നങ്ങൾ നിർമിക്കും. യുവസംരംഭകരെ ആകർഷിക്കുന്ന പദ്ധതികളും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ എൻ.പി. ശ്രീധരൻ, കെ.വി. അബ്ദുൽ അസീസ്, ജയറാം പൊതുവാച്ചേരി, ഷമേജ് പെരളശ്ശേരി, വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.