കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു. കൊറ്റളികാവിനടുത്ത തീർഥം വീട്ടിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ച 11 പവൻ ആഭരണങ്ങളും 1500 രൂപയും കവർന്നു. തിരുപ്പതി ക്ഷേത്രദർശനത്തിന് പോയതായിരുന്നു വീട്ടുകാർ. കഴിഞ്ഞദിവസം രാവിലെ പത്രവിതരണക്കാരനാണ് വീടിെൻറ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ടൗൺ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. വീട്ടുടമ രാജേഷിെൻറ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.