വൃക്ക മാറ്റിവെച്ചവരുടെ തുടർചികിത്സക്ക് പദ്ധതികൾ വേണം

കണ്ണൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവർക്ക് തുടര്‍ചികിത്സക്ക് സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് മട്ടന്നൂര്‍ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരുന്നിനും മറ്റുമായി മാസംതോറും വലിയ തുകയാണ് ഇവർക്ക് വേണ്ടിവരുന്നത്. വൃക്കരോഗം, അർബുദം തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്ന ഒട്ടേറ നിര്‍ധന രോഗികൾക്ക് ട്രസ്റ്റ് സഹായം നല്‍കിയതായി ഭാരവാഹികൾ പറഞ്ഞു. വൃക്കരോഗം ബാധിച്ച കക്കാട് സ്വദേശി സി.എച്ച്. പ്രദീപന് വൃക്ക മാറ്റിവെക്കാൻ ആകെ 11,66,323 രൂപ ട്രസ്റ്റ് സമാഹരിച്ചു. ഇതില്‍ ചികിത്സക്കായി 10,86,740 രൂപ ചെലവഴിച്ചു. ബാക്കിവരുന്ന 79,583 രൂപ കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വെച്ച് ട്രസ്റ്റ് ചെയര്‍മാന്‍ എ. വേണുഗോപാലന്‍, പ്രദീപന് കൈമാറി. വാര്‍ത്തസമ്മേളനത്തില്‍ എ. വേണുഗോപാലന്‍, സെക്രട്ടറി സന്തോഷ് മാവില, ട്രഷറർ ദാമോദരന്‍ കാളാശ്ശേരി, കണ്ണൂർ കോർപറേഷൻ കൗൺസിലർ എം.വി. സഹദേവന്‍, പ്രമോദ് സാമുവല്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.