പാലക്കൂൽ അക്രമം: നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

പാനൂർ: പാലക്കൂലിൽ സി.പി.എം പാനൂർ ഏരിയ സമ്മേളന സംഘാടകസമിതി ഓഫിസ് തീയിട്ടു നശിപ്പിക്കുകയും സി.പി.എം പ്രവർത്തകരുടെ വീടാക്രമിക്കുകയുംചെയ്ത കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പാനൂർ പൊലീസ് അറസ്റ്റ്ചെയ്തു. എലാങ്കോട് നന്ദനത്തിൽ സുജീഷ് എന്ന സുജിമോൻ (27), ഈസ്റ്റ് എലാങ്കോട് പുത്തൻപുരയിൽ സുധീർ (40), പാലക്കൂലിൽ കണാരം മാക്കൂൽ ദിനേശൻ (47), രാമൻപീടികയിൽ വലിയപറമ്പത്ത് സുബിൻ (30) എന്നിവരെയാണ് പാനൂർ എസ്.ഐ ഷൈജിത്തി​െൻറ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. കഴിഞ്ഞ നവംബർ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതിൽ ദിനേശൻ സി.പി.എം പ്രവർത്തകനായ പുത്തൂർ മഠപ്പുരക്ക് സമീപം തച്ചാറമ്പ്രത്ത് അഷ്റഫിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.