സംശയകരമായ സാഹചര്യത്തിൽ കണ്ട ഇതരസംസ്ഥാന തൊഴിലാളി കസ്​റ്റഡിയിൽ

കൂത്തുപറമ്പ്: മാനന്തേരിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്നാരോപിച്ച് നാട്ടുകാർ പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശി ചോട്ടുവിനെയാണ് കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ 10ഒാടെ മാനന്തേരി സത്രത്തിനടുത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപെട്ടതാണെന്ന വാർത്ത പരന്നതോടെ നിരവധിപേർ സ്ഥലത്തെത്തി. കണ്ണവം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കണ്ണാടിപ്പറമ്പിൽ ഹോട്ടൽ തൊഴിലാളിയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എ.ടി.എം കാർഡും ആധാർ കാർഡി​െൻറ പകർപ്പും ഇയാളിൽനിന്ന് കണ്ടെത്തി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ യുവാവിനെ വിശദമായി ചോദ്യംചെയ്യും. അതേസമയം, യുവാവിനെതിരെ ആരും പരാതിയുമായി എത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.