പെരിങ്ങത്തൂർ: ദേശീയ വിരമുക്ത ദിനാചരണത്തിെൻറ ഭാഗമായി പാനൂർ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശീലന പദ്ധതി തുടങ്ങി. ഇതിെൻറ ഭാഗമായി പെരിങ്ങളത്തെ ആശ വർക്കർമാർ, സ്കൂൾ പ്രധാനാധ്യാപകർ, അംഗൻവാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്ക് പരിശീലനം നൽകി. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ പരിശീലന പരിപാടിയുടെയും വിരഗുളിക വിതരണത്തിെൻറയും ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭാംഗം ഹരീന്ദ്രൻ പറമ്പത്ത് അധ്യക്ഷതവഹിച്ചു. ഡോ. രാകേഷ് രാജ് ആരോഗ്യ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉഷ, മൻജിത്ത്, മഹേഷ് കൊളോറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.