തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിെൻറ ലഹരിവിരുദ്ധ സന്ദേശയാത്ര

ന്യൂ മാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ നയിച്ച സന്ദേശയാത്ര ന്യൂ മാഹി, എരഞ്ഞോളി, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ചിറക്കുനിയിൽ സമാപിച്ചു. ന്യൂ മാഹിയിൽ തലശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ പി. മോഹനദാസൻ ജാഥ ഉദ്ഘാടനംചെയ്തു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പ്രദീപ് പുതുക്കുടി, ജാഥ ലീഡർ കെ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. സന്ദേശയാത്രയുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പെരിങ്ങാടി ഇന്ത്യൻ പബ്ലിക് സ്കൂൾ, ന്യൂ മാഹി എം.എം ഹയർസെക്കൻഡറി സ്കൂൾ, പെരിങ്ങാടി അൽഫലാഹ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ, ന്യൂ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി, ന്യൂ മാഹി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, വാർഡംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മുഴപ്പിലങ്ങാട് കുളം ബസാറിൽ നൽകിയ സ്വീകരണത്തിൽ െഡപ്യൂട്ടി എക്സൈസ് കമീഷണർ വി.വി. സുരേന്ദ്രൻ മുഖ്യഭാഷണം നടത്തി. ചിറക്കുനിയിൽ നടന്ന സമാപനസമ്മേളനം ധർമടം പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം ഉദ്ഘാടനംചെയ്തു. പ്രദീപ് പുതുക്കുടി അധ്യക്ഷതവഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ കെ.കെ. സമീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുലപ്പാടി രമേശൻ എന്നിവർ സംസാരിച്ചു. തലശ്ശേരി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, വേങ്ങാട് പഞ്ചായത്തിലെ നൂറിലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.