കൂത്തുപറമ്പ്: ചെറുവാഞ്ചേരി -കൊട്ടിയോടി --വലിയവെളിച്ചം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളില്ലാത്തതിനെ തുടർന്ന് നാട്ടുകാർ ചെറുവാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, പൊലീസെത്തി സമരക്കാരെ അറസ്റ്റ്ചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തകർന്ന് മാസങ്ങളായ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജനകീയ വികസന സമിതി നേതൃത്വത്തിലാണ് ചെറുവാഞ്ചേരി അംഗൻവാടി പരിസരത്ത് ഉപരോധം നടത്തിയത്. പൂർണമായും തകർന്ന റോഡിലൂടെ വാഹനഗതാഗതം ദുഷ്കരമായിരിക്കുകയാണ്. പൊടിശല്യവും അപകടങ്ങളും പതിവായ സാഹചര്യത്തിലാണ് സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്. ഉപരോധത്തെ തുടർന്ന് കൊട്ടിയോടി ഭാഗത്തേക്കുള്ള ബസ് സർവിസും തടസ്സപ്പെട്ടു. കണ്ണവം എസ്.ഐ കെ.വി. ഗണേശിെൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ അറസ്റ്റ്ചെയ്ത് നീക്കിയത്. പാട്യം --ചെറുവാഞ്ചേരി- -കണ്ണവം റോഡ് നവീകരണത്തിനുവേണ്ടി 15 കോടിയോളം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ, കരാറുകാരെൻറ അനാസ്ഥയെ തുടർന്ന് പ്രവൃത്തി തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.