ചെങ്കല്ല്​ നിറച്ച ലോറിയും കല്ലുവെട്ട്​ യന്ത്രവും പിടിച്ചെടുത്തു

തലശ്ശേരി: പടുവിലായി വില്ലേജ് പരിധിയിലെ വേങ്ങാട് മൂസ കോളനി പരിസരത്ത് രഹസ്യമായി പ്രവർത്തിച്ച അനധികൃത ചെങ്കൽ പണയിൽ തലശ്ശേരി റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ചെങ്കല്ല് നിറച്ച ലോറിയും യന്ത്രവും പിടിച്ചെടുത്തു. തലശ്ശേരി തഹസിൽദാറുടെ നിർദേശ പ്രകാരം ബുധനാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. വേങ്ങാട്ടെ രൂപേഷി​െൻറ സ്ഥലം വാടകക്ക് വാങ്ങി മുഹമ്മദ് അഷ്റഫ് എന്നയാളാണ് ചെങ്കൽ പണ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ലോറിയും യന്ത്രവും തലശ്ശേരി താലൂക്ക് ഓഫിസിലെത്തിച്ചു. സംഭവം ജില്ല കലക്ടർക്ക് റിപ്പോർട്ട് ചെയ്തതായി തഹസിൽദാർ അറിയിച്ചു. പരിശോധനയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത് കുമാർ, സീനിയർ ക്ലർക്ക് എം.ജെ. ഷിജോ, പടുവിലായി വില്ലേജ് ഓഫിസർ ജയന്തി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.