ആലക്കോട്: ഉദയഗിരി അരിവിളഞ്ഞപൊയിലിലെ െഡയറിഫാം ഉടമയും എൻ.സി.പി നേതാവുമായ എം.ജെ. ഉമ്മനെ കൈയേറ്റംചെയ്തുവെന്ന പരാതിയിൽ അരിവിളഞ്ഞെപായിലിലെ ടോംജോസഫിനെതിരെ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ആലക്കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ നവംബർ നാലിന് ശാന്തിപുരം ക്ഷീരസംഘം ഒാഫിസിൽവെച്ചാണത്രെ സംഭവം. ശാന്തിപുരം മിൽമയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കാരണം. ജീപ്പ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക് ആലക്കോട്: ജീപ്പ് റോഡരികിലെ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. കുട്ടാപറമ്പിൽവെച്ചാണ് അപകടം. കണ്ണൂരിലേക്ക് ട്രിപ്പ് പോയി മണക്കടവിലേക്കു മടങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിെൻറ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ മണക്കടവിലെ മണ്ഡപത്തിൽ പ്രസാദ് (43), യാത്രക്കാരനായ കൂടത്തിങ്കൽ രാജേന്ദ്രൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസമേഖലയിൽ ശ്മശാനം; നാട്ടുകാർ പ്രതിഷേധിച്ചു ആലക്കോട്: ജനവാസമേഖലയിൽ ശ്മശാനം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആലക്കോട് പഞ്ചായത്ത് ഒാഫിസിനുമുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. നെല്ലിപ്പാറക്കു സമീപം മണക്കാട്ട് ശ്മശാനം സ്ഥാപിക്കുന്നതിനെതിരെയാണ് നെല്ലിപ്പാറ മണക്കാട് നിവാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പി.എൻ. മണി ഉദ്ഘാടനംചെയ്തു. സെബാസ്റ്റ്യൻ കൊടകനാടി, അഞ്ജുമോൾ ജോസ്, തങ്കച്ചൻ കേളച്ചമുറി എന്നിവർ സംസാരിച്ചു. മാർട്ടിൻ േതാണിപ്പാറ, ബൈജു പള്ളിപ്പുറത്ത്,ശാന്ത ആരോലിക്കൽ, ഗ്രേസി ഒറീത്തയിൽ, ജിലോഷ് കേളച്ചമുറി, തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.