പഴയങ്ങാടി: പൂർണദിന ജ്യോതിശാസ്ത്ര ക്ലാസ് ഇൗമാസം ഒമ്പതിന് രാവിലെ ഒമ്പതിന് എരിപുരത്ത് ആരംഭിക്കും. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലെ ജ്യോതി ശാസ്േത്രാത്സവത്തിെൻറ ഭാഗമായാണ് ക്ലാസ്. ജ്യോതിശാസ്ത്രജ്ഞനും മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുമായ വെള്ളൂർ ഗംഗാധരെൻറ ജ്യോതിശാസ്ത്ര ക്ലാസ് മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഒമ്പത്, 10 തീയതികളിൽ നടക്കുന്ന 'സെലസ്റ്റിയ' സമാപന പരിപാടികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒമ്പതിന് രാവിലെ ഒമ്പതിന് നിർവഹിക്കും. വാനനിരീക്ഷണം, പ്രപേഞ്ചാൽപത്തി, വികാസ പരിണാമം, ജ്യോതിഷവും ജ്യോതിശാസ്ത്രവും, ബഹിരാകാശ പര്യവേക്ഷണം, സമയ നിർണയ രീതി, നക്ഷത്രഗണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുണ്ടാവും. നെബുല, ഗാലക്സി, സ്റ്റാർ ക്ലസ്റ്റർ, ചുവന്ന ഭീമൻ, സൂപ്പർ നോവ തുടങ്ങിയ ജ്യോതിശാസ്ത്ര കൗതുകങ്ങൾ ചർച്ച ചെയ്യും. ആറുമീറ്റർ വ്യാസമുള്ള പ്ലാനറ്റോറിയവും കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിങ് ടെലസ്കോപ്പും സജ്ജീകരിക്കും. വാർത്തസമ്മേളനത്തിൽ രാജേഷ് കടന്നപ്പള്ളി, മാടായി എ.ഇ.ഒ ഗാംഗാധരൻ വെള്ളൂർ, ബാലകൃഷ്ണൻ പയ്യരട്ട, ടി.വി. പ്രസാദ്, ഇ.വി. സന്തോഷ് കുമാർ, പി. നാരായണൻ, ടി.വി. ചന്ദ്രൻ, പി. നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.