പയ്യന്നൂർ: താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കടയിൽനിന്ന് പണം കവർന്ന യുവാവ് പിടിയിൽ. ചീമേനി ചെമ്പ്രകാനത്തെ സി.വി. അനീഷാണ് (35) പിടിയിലായത്. പണം കവർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്ചെയ്തു. കഴിഞ്ഞദിവസം രാത്രി ഏേഴാടെ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള എ. കരുണാകരെൻറ കടയിൽ അതിക്രമിച്ചു കയറി മേശവലിപ്പിൽനിന്ന് പണം കവർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനും സംഘവുമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് ലഹരിയിൽ ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടുകയും ഓഫിസർമാരടക്കമുള്ളവരെ തെറി വിളിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.