തളിപ്പറമ്പ്: നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തിയോടുന്ന ബൈക്ക് യാത്രക്കാർക്കെതിരെ നടപടി തുടങ്ങി. രണ്ട് ബൈക്കുകൾ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ബോര്‍ഡ് അഴിപ്പിച്ചു. 8055 എന്ന നമ്പറിൽ എട്ടിനെ ബി എന്ന ഇംഗ്ലീഷ് അക്ഷരമാക്കി മാറ്റി ബോസ് എന്ന രീതിയിലും ആർ 55 എന്നതിലെ ആറിനുശേഷം പൂജ്യം േചർത്ത് റോസ് എന്ന പേരിലും മാറ്റം വരുത്തി ഓടിയ ബൈക്കുകളാണ് പിടിച്ചെടുത്തത്. നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ നമ്പറുകളില്‍ മാറ്റം വരുത്തി ഓടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്.എച്ച്.ഒ പി.കെ. സുധാകരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.