കണ്ണൂർ: കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ (സി.ഡി.സി.എ) സംഘടിപ്പിക്കുന്ന ജില്ല ലീഗ് ക്രിക്കറ്റിൽ ചരിത്രംകുറിച്ച് 19കാരി എ. അക്ഷയ. ആദ്യമായാണ് വനിതാതാരം ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ബാറ്റേന്തിയത്. ചൊവ്വാഴ്ച നടന്ന ജില്ല ബി ഡിവിഷൻ ക്രിക്കറ്റ് ടൂർണമെൻറിൽ ചേറ്റംകുന്ന് കോസ്മോസ് ക്ലബിന് പാഡണിഞ്ഞാണ് അക്ഷയ ചരിത്രത്തിലിടം നേടിയത്. 2012ൽ അണ്ടർ 16 സംസ്ഥാന ടീമിലിടം നേടിയ അക്ഷയ നിലവിൽ സംസ്ഥാന സീനിയർ ടി-20 ടീമിലും അണ്ടർ 23 ടീമിലും അംഗമാണ്. ബാറ്റിങ്ങിനു പുറേമ ഒാഫ് സ്പിന്നർ ബൗളർ കൂടിയാണ് ക്രിക്കറ്റിെൻറ ഇൗറ്റില്ലമായ തലശ്ശേരിയിലെ പെരുന്താറ്റിൽ സ്വദേശിയായ ഇൗ മിടുക്കി. തെന്നക്കാൾ അനുഭവസമ്പത്തുള്ള മുതിർന്ന സഹോദരന്മാരോെടാപ്പം കളിക്കാനായതിെൻറ ത്രിൽ അക്ഷയയും മറച്ചുവെച്ചില്ല. ചരിത്രമാണോ അല്ലയോ എന്നതിെനക്കാൾ ലീഗ് ക്രിക്കറ്റിലെ മത്സരം മികച്ച അനുഭവമായിരുന്നെന്ന് അക്ഷയ 'മാധ്യമ'ത്തോട് പറഞ്ഞു. കണ്ണൂർ ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയായ അക്ഷയ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ക്രിക്കറ്റ് ക്യാമ്പിൽ ബുധനാഴ്ച മുതൽ പെങ്കടുക്കും. ക്രിക്കറ്റിലേക്ക് പെൺകുട്ടികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കോസ്മോസ് ക്ലബ് അക്ഷയയെ ലീഗിൽ മത്സരിപ്പിക്കാൻ മുന്നോട്ടുവന്നപ്പോൾ സി.ഡി.സി.എ പൂർണ പിന്തുണ നൽകുകയായിരുന്നു. കേരളത്തിലെ ക്രിക്കറ്റ് ചരിത്രത്തോളം കണ്ണൂർ ക്രിക്കറ്റ് ലീഗിനും പാരമ്പര്യമുണ്ടെങ്കിലും പ്രദേശത്തുനിന്ന് പെൺകുട്ടികൾ വരുന്നത് വളരെ കുറവാണ്. ഇതാണ് അനുകൂല തീരുമാനമെടുക്കാൻ അസോസിയേഷനെ പ്രേരിപ്പിച്ചതെന്ന് സി.ഡി.സി.എ ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.