കാസർകോട്: യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്ക് മാറാനൊരുങ്ങുന്ന ജനതാദൾ-യുവിെൻറ നിലപാട് വിശദീകരിക്കാൻ പാർട്ടി പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ പ്രായംമറന്ന് വേദികളിൽ. പ്രായം 80 പിന്നിട്ട് വീരേന്ദ്രകുമാർ പതിവിലും ഉൗർജസ്വലതയോടെയാണ് കാഞ്ഞങ്ങാട് ചേർന്ന ജില്ല പ്രവർത്തകയോഗത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറഞ്ഞത്. നിലപാടുമാറ്റം വിശദീകരിക്കാൻ ജെ.ഡി.യു ജില്ല പ്രവർത്തകയോഗങ്ങൾ ചേർന്നുകൊണ്ടിരിക്കുകയാണ്. കാസർകോട്, കണ്ണൂർ ജില്ല പ്രവർത്തകയോഗങ്ങൾ ചൊവ്വാഴ്ച നടന്നു. ഇതുവരെ കഴിഞ്ഞ ഏഴു ജില്ല പ്രവർത്തകയോഗങ്ങളിലും വീരേന്ദ്രകുമാർ നേരിട്ട് എത്തി. അനവസരത്തിലല്ലേ യു.ഡി.എഫ് വിടുന്നത് എന്ന്് കാഞ്ഞങ്ങാട് നടന്ന യോഗത്തിൽ പ്രവർത്തകർ ചോദിച്ചപ്പോൾ ഇതാണ് കൃത്യസമയം എന്നായിരുന്നു മറുപടി. സീറ്റ് മോഹിച്ചിട്ടില്ല; നിലപാടിെൻറ അടിസ്ഥാനത്തിലാണ് പോകുന്നത്. സംഘ്പരിവാറുമായി സന്ധിചെയ്തുകൊണ്ട് ജെ.ഡി.യുവിന് മുന്നോട്ടുപോകാനാവില്ല. അവരെ നേരിടാൻ ഇടത് മതേതരചേരിക്കാണ് കഴിയുക -വീരേന്ദ്രകുമാർ പറഞ്ഞു. യു.ഡി.എഫ് മധുരിക്കുന്ന വാക്കുകളും സ്നേഹവും നൽകി. അത്രയേ നൽകിയുള്ളൂ. പാർട്ടിക്ക് നഷ്ടമാണുണ്ടായത്. സംസ്ഥാനത്ത് 400 പഞ്ചായത്തുകളിൽ ജെ.ഡി.യുവിന് പ്രതിനിധിയുണ്ടായിരുന്നു. യു.ഡി.എഫിനൊപ്പം പോയപ്പോൾ 100ൽ താഴെയായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.