സ്വർണ വ്യാപാരിയെ കൊള്ളയടിച്ച പ്രതികളെക്കുറിച്ച്​ സൂചന

തലശ്ശേരി: നഗരമധ്യത്തിൽ സ്വർണ വ്യാപാരിയെ ദേഹത്ത് മുളകുപൊടി വിതറി സ്വർണം കൊള്ളയടിച്ച സംഭവത്തിൽ പ്രതികളെയും ഇവർ സഞ്ചരിച്ച ബൈക്കുകളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. -പള്ളൂരിലെ സ്റ്റാർ ജ്വല്ലറി ഉടമ തലശ്ശേരി സൈദാർപള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ ഉഷസ്സിൽ പി.കെ. പ്രദീപനെയാണ് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മെയിൻ റോഡിൽ വെച്ച് കൊള്ളയടിച്ചത്. - പ്രദീപ​െൻറ കൈയിലുണ്ടായിരുന്ന ആഭരണങ്ങളടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. എട്ട് പുതിയ വളകളും ഉരുക്കിയ ആഭരണങ്ങളും ഉൾപ്പെടെ 48 പവൻ സ്വർണം ബാഗിലുണ്ടെന്നാണ് പ്രദീപൻ പൊലീസിനോട് പറഞ്ഞത്. രാത്രി പള്ളൂരിലെ ജ്വല്ലറി അടച്ചശേഷം സ്വന്തം കാറിൽ തലശ്ശേരി മെയിൻ റോഡിലെ സഹോദര​െൻറ ഉടമസ്ഥതയിലുള്ള സ്റ്റാർ ജ്വല്ലറിയിലെത്തിയതായിരുന്നു പ്രദീപൻ. പിന്നീട് പഴയ സ്വർണം വാങ്ങുന്ന സേട്ടുവി​െൻറ സ്ഥാപനത്തിലേക്ക് പോയി. അവിടെനിന്നും ഉരുക്കിയ സ്വർണം വാങ്ങി ബാഗിലാക്കി കാറിൽ കയറുന്നതിനിടയിലാണ് ബൈക്കിലെത്തിയ സംഘം പ്രദീപനെ തള്ളിയിട്ട് മുളകുപൊടി വിതറി ബാഗ് തട്ടിയെടുത്തത്. ലോഗൻസ് റോഡ് വഴിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കവർച്ച നടന്ന മെയിൻ റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്ര​െൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.