തലശ്ശേരി: സ്കൂൾ ക്ലാസ് മുറിയിലെ പരീക്ഷണത്തിനിടെ ടെസ്റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. സംഭവം നടന്ന് ഒമ്പത് വർഷത്തിനുശേഷമാണ് കോടതിയിൽ നിന്നും വിദ്യാർഥിനിക്ക് അനുകൂലമായ വിധിയുണ്ടായത്. മണത്തണ പേരാവൂർ യു.പി സ്കൂൾ വിദ്യാർഥിനിയായിരുന്ന പേരാവൂർ പൊലിയേടത്ത് ഹൗസിൽ ദിവാകരെൻറ മകൾ ഹരിതയുടെ (17) ഇടതുകണ്ണിെൻറ കാഴ്ചയാണ് ക്ലാസ്മുറിയിലെ പരീക്ഷണത്തിനിടെയുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടത്. 2008 ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഹരിത അന്ന് ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂൾ ക്ലാസ് മുറിയിൽ പരീക്ഷണത്തിനിടെ ടെസ്റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് ഇടതുകണ്ണിന് മുറിവേറ്റ ഹരിതയെ കണ്ണൂർ വാസൻ ഐ കെയറിലും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലും കിടത്തി ചികിത്സിച്ചെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല. പരീക്ഷണം നടത്തിയ അധ്യാപകൻ, സ്കൂൾ മാനേജ്മെൻറ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരെ പ്രതിചേർത്ത് അഡ്വ. കെ. അജിത്കുമാർ മുഖേനയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഹരജി നൽകിയത്. ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടർമാർ, കാഴ്ച നഷ്ടപ്പെട്ടതായി സർട്ടിഫിക്കറ്റ് നൽകിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ എന്നിവരടക്കമുള്ളവരെ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു. നഷ്ടപരിഹാരമായ ആറുലക്ഷം രൂപ ഹരജി നൽകിയ തീയതി മുതൽ ഒമ്പത് ശതമാനം പലിശ സഹിതം സ്കൂൾ മാനേജ്മെൻറ് നൽകണമെന്ന്് തലശ്ശേരി പ്രിൻസിപ്പൽ സബ്കോടതി ജഡ്ജി അനിൽകുമാർ വിധിച്ചു. ഇപ്പോൾ ഡിഗ്രി വിദ്യാർഥിനിയാണ് ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.