കണ്ണൂർ: ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൽ ചേറ്റംകുന്ന് കോസ്മോസ് ക്രിക്കറ്റ് ക്ലബ് എട്ടു വിക്കറ്റിന് തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വാലിയൻറ് ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 67 റൺസിന് എല്ലാവരും പുറത്തായി. കോസ്മോസിന് വേണ്ടി കെ. ജലീൽ 14 റൺസിന് നാലു വിക്കറ്റും ടി. ഫലീൽ 13 റൺസിന് നാലു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കോസ്മോസ് ക്രിക്കറ്റ് ക്ലബ് 6.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. കോസ്മോസിെൻറ എം. ഷഫീൽ പുറത്താകാതെ 25 റൺസും എ. അക്ഷയ് 13 റൺസും നേടി. കെ. ജലീലാണ് മാൻ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.