കണ്ണൂർ: സാഹസിക ഫോട്ടോഗ്രഫി അവാർഡിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകൾ 18 x 12 വലുപ്പത്തിലുള്ളതും സ്വയം സാക്ഷ്യപ്പെടുത്തിയതും സാഹസികമായി എടുത്തതാണെന്ന് ബോധ്യപ്പെടുത്തുന്നവയുമായിരിക്കണം. ഒരാൾക്ക് രണ്ട് എൻട്രി വരെ അയക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,001, 7001, 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷാഫോറം www.ksywb.kerala.gov.in ൽ ലഭിക്കും. എൻട്രികൾ സ്‌പെഷൽ ഓഫിസർ, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002 എന്ന വിലാസത്തിൽ ഫെബ്രുവരി 22നകം ലഭിക്കണം. ഫോൺ: 9496146393. .............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.