ബി.എസ്​.എൻ.എൽ ജീവനക്കാരുടെ സത്യഗ്രഹം

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാരുടെ അഖിലേന്ത്യ സമരത്തി​െൻറ ഭാഗമായ പഞ്ചദിന സത്യഗ്രഹം തുടങ്ങി. വ്യത്യസ്ത കേന്ദ്രങ്ങളിൽ നടക്കുന്ന സത്യഗ്രഹത്തി​െൻറ ഒന്നാംദിന സമരം ബി.എസ്.എൻ.എൽ കണ്ണൂർ ജനറൽ മാനേജർ ഒാഫിസ്പടിക്കൽ നടത്തി. ടവർകമ്പനി രൂപവത്കരണതീരുമാനം പിൻവലിക്കുക, 2017 ജനുവരി ഒന്നു മുതൽ ശമ്പളപരിഷ്കരണം നടപ്പാക്കുക, വിരമിക്കൽപ്രായം കുറക്കാനും വി.ആർ.എസ് നടപ്പാക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക, രണ്ടാം ശമ്പള കമീഷ​െൻറ നിർദേശങ്ങളിൽ ബാക്കിയുള്ളവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ഒാൾ യൂനിയൻസ് ആൻഡ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് സത്യഗ്രഹം. ജനറൽ മാനേജർ ഒാഫിസ്പടിക്കൽ സത്യഗ്രഹം െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജിതേഷ് ഉദ്ഘാടനംചെയ്തു. പി. മനോഹരൻ, പി. രാധാകൃഷ്ണൻ, ബേബി ആൻറണി, എം.സി. മുഹമ്മദലി, യു. പ്രേമൻ, കാരായി ശ്രീധരൻ, കെ.വി. ചന്ദ്രൻ, പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.