യുവകലാസാഹിതി ഗൃഹാങ്കണ സദസ്സ്​

കാഞ്ഞങ്ങാട്: ബഹുസ്വരമായ ഇന്ത്യൻ സംസ്കാരത്തെ വീണ്ടെടുക്കുന്നതിലൂടെ ഫാഷിസത്തെ പ്രതിരോധിക്കാനാവുമെന്ന് പ്രശസ്ത സാഹിത്യകാരൻ പ്രഫ. എം.എ. റഹ്മാൻ പറഞ്ഞു. 'ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം' എന്ന മുദ്രാവാക്യവുമായി യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗ്രാമീണ ഗൃഹാങ്കണ സദസ്സുകളുടെ ജില്ലതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് കെ. മാധവ​െൻറ ഗൃഹാങ്കണത്തിലായിരുന്നു പരിപാടി. എഴുത്തുകാരൻ നെല്ലിക്കാട്ട് കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ, പരിസ്ഥിതിപ്രവർത്തകൻ പി. മുരളീധരൻ, ഡോ. അജയകുമാർ കോടോത്ത്, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, സി.പി. ശുഭ എന്നിവർ സംസാരിച്ചു. യുവകലാസാഹിതി ജില്ല സെക്രട്ടറി ജയൻ നീലേശ്വരം സ്വാഗതവും സുനിൽകുമാർ മനിയേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.