കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരെൻറ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര കോടി ചെലവിൽ കാഞ്ഞങ്ങാട് മണ്ഡലത്തിെല 35 സ്ഥലങ്ങളിൽ നിർമിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിെൻറ പ്രവൃത്തി ഉദ്ഘാടനം അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ നിർവഹിച്ചു. വെള്ളിക്കോത്ത്, മഡിയൻ, ചാമുണ്ഡിക്കുന്ന്, ജില്ല ആശുപത്രി പരിസരം, അലാമിപ്പള്ളി, പടന്നക്കാട്, മിനി സിവിൽ സ്റ്റേഷൻ, അമ്പലത്തുംകര, മാവുങ്കാൽ, മേക്കാട്ട്, എരിക്കുളം, കാഞ്ഞിരപ്പൊയിൽ, ചായ്യോം സ്കൂൾ, ബളാൽ, കൊന്നക്കാട്, കാലിച്ചാനടുക്കം, ഒടയഞ്ചാൽ, ചുള്ളിക്കര, പൂടംകല്ല്, രാജപുരം, കള്ളാർ, മാലക്കല്ല്, കാലിച്ചാമരം, പരപ്പ, വെള്ളരിക്കുണ്ട്, കോളിച്ചാൽ, പനത്തടി, ബളാന്തോട് എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് എന്ന പൊതുമേഖല സ്ഥാപനമാണ് പ്രവൃത്തി ഏറ്റെടുത്തത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ എം.വി. രാഘവൻ, പി.ബിന്ദു, സതി, മോഹനൻ, എം.പൊക്ലൻ, എ.ദാമോദരൻ, കെ.പി. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.