പൈപ്പ് പൊട്ടിയിട്ട് മൂന്നാഴ്ച; അധികൃതർക്ക് അനക്കമില്ല

ന്യൂ മാഹി: ദേശീയപാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ കുറിച്ചിയിൽ ടൗണിനടുത്ത് ജലവിതരണ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളം പാഴാവാൻ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. അഞ്ചരക്കണ്ടി -മാഹി പൈപ്പ് ലൈനിലാണ് പൊട്ടൽ. വാട്ടർ അതോറിറ്റി അധികൃതരെ പലതവണ വിവരമറിയിച്ചെങ്കിലും ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ കടയുടമ ഉൾപ്പെടെയുള്ളവർ വെള്ളം പാഴാകുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. ഇതോടൊപ്പം, മാഹിയിലെ പി.ഡബ്ല്യു.ഡി പൈപ്പ് കണക്ഷനുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് കുടിവെള്ളമെത്തുന്നതെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.