നവമാധ്യമ കൂട്ടായ്മ അശരണർക്ക് വസ്ത്രങ്ങൾ നൽകും

പാനൂർ: നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അശരണരും ആലംബഹീനരുമായവർക്ക് പുതുവസ്ത്രങ്ങൾ എത്തിക്കുന്നു. ചെറുപ്പറമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കോളനി വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. ജീവകാരുണ്യ മേഖലയിൽ കൂട്ടായ്മയുടെ പത്താമത്തെ സംരംഭമാണ് ഇത്. വസ്ത്രങ്ങൾ സമാഹരിക്കാനായി ചെറുപ്പറമ്പ് ബസാറിൽ ഡ്രസ് ബോക്സ് സ്ഥാപിച്ചു. ഗ്രൂപ് അഡ്മിൻ നിസാർ, ഹനീഫ ചെറുപ്പറമ്പ്, കെ.എച്ച്. ഫാറൂഖ്, അലി പുത്തൻപീടിക, പി.പി. അബ്ദുല്ല, എൻ.എം. റാഫി, പി. ഷമീം, വി.വി. സിദ്ദീഖ്, പി.പി. റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.