വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു

തലശ്ശേരി: വീട്ടുകാർ പുറത്തുപോയ നേരത്ത് വീടി​െൻറ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. പഴയ ലോട്ടസ് തിയറ്റർ പരിസരത്ത് റഷീദി​െൻറ ഉടമസ്ഥതയിലുള്ള റഹദ് വീട്ടിലാണ് കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും വാച്ചുകളുമാണ് അപഹരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു വീട്ടുകാർ. ഞായറാഴ്ച ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ച മൂന്നുപവൻ സ്വർണമാല, ഒരു മോതിരം, രണ്ട് വാച്ച് എന്നിവ നഷ്ടപ്പെട്ടു. വീട്ടുകാരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച പള്ളൂരിലെ സ്റ്റാർ ജ്വല്ലറി ഉടമ തലശ്ശേരി സൈദാർപള്ളിക്കടുത്ത അച്ചാരത്ത് റോഡിലെ ഉഷസ്സിൽ പി.കെ. പ്രദീപ‍​െൻറ കൈയിൽനിന്ന് 48 പവൻ സ്വർണം തട്ടിയെടുത്ത സംഭവത്തി​െൻറ നടുക്കം മാറും മുമ്പാണ് തലശ്ശേരിയിൽ വീണ്ടും കവർച്ച. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് പ്രദീപനെ തള്ളിയിട്ട് മുളക്പൊടി വിതറിയ ശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്തത്. മെയിൻ റോഡ് വാധ്യാർപീടികക്ക് സമീപംവെച്ചാണ് സംഭവം. ഇൗ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.