കൂത്തുപറമ്പ്: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിലായി കൂത്തുപറമ്പിൽ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഭാസ്കരൻ വടക്കൂട്ട് റിപ്പോർട്ട് അവതരിപ്പിക്കും. സംഘടനയുടെ കുടുംബക്ഷേമ പദ്ധതികൾ സംസ്ഥാന ചെയർമാൻ കെ.എൻ. ഉണ്ണി പ്രഖ്യാപിക്കും. വൈകീട്ട് കലാപരിപാടികൾ. വ്യാഴാഴ്ച രാവിലെ സാംസ്കാരിക സമ്മേളനം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് പ്രകടനം. തുടർന്ന് ടൗൺ സ്ക്വയറിൽ പൊതുസമ്മേളനം നിയമസഭ െഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ധനസഹായ വിതരണം ഗോകുലം ഗോപാലൻ നിർവഹിക്കും. സമ്മേളനത്തിെൻറ ഭാഗമായി നഗരസഭ സ്റ്റേഡിയത്തിൽ മൂന്നുദിവസങ്ങളിൽ ബിൽഡിങ് എക്സ്പോ നടക്കുമെന്നും സംഘാടകസമിതി കൺവീനർ ടി. ദിനേശൻ, വി. മഹേഷ്, പി. സുരേഷ് ബാബു, എം. ദിനേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.