സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങളുമായി എൻ.എസ്‌.എസ് അംഗങ്ങൾ

അഞ്ചരക്കണ്ടി: വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം അംഗങ്ങൾ അക്ഷരദീപം പദ്ധതിയുടെ ഭാഗമായി മുതിയങ്ങ ശങ്കരവിലാസം യു.പി സ്കൂൾ ലൈബ്രറിക്ക് ഇരുന്നൂറോളം പുസ്തകങ്ങൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ, പ്രധാനാധ്യാപിക കെ.സി.ടി.പി. ജ്യോതിക്ക് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു. കഴിഞ്ഞദിവസം പാറേക്കാട് ശ്രീനാരായണ വായനശാലക്കും നാഷനൽ സർവിസ് സ്കീം യൂനിറ്റ് 500 പുസ്തകങ്ങൾ നൽകിയിരുന്നു. വായനയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷരദീപം പദ്ധതി നടപ്പാക്കുന്നത്. വി. ബാലൻ, എം. പ്രകാശൻ, ടി.കെ. ഭാസ്കരൻ, കല്ലി അശോകൻ, ഷിനിത്ത് പാട്യം, സി.കെ. സുധീർബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.