പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിമരം എത്തിച്ചു

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന കൊടിമരത്തിനുള്ള തേക്ക് ക്ഷേത്രത്തിൽ എത്തിച്ചു. ചിറവക്കിൽനിന്നും കൊടിമരം നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കാനയിച്ചു. കൊടിമരം ക്ഷേത്രത്തിലെത്തിച്ചേർന്നതിനുശേഷം ദീപാരാധനയും മുകേഷ് കളമ്പ്പ്പാട്ടി​െൻറ ആധ്യാത്മിക പ്രഭാഷണവും അന്നദാനവും നടന്നു. പേരാവൂർ എടത്തൊട്ടിയിൽ നിന്നും മുറിച്ചുകൊണ്ടുവന്ന കൊടിമരത്തിന് മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രം, സോമേശ്വരം ശിവക്ഷേത്രം, വെച്ചിയോട്ട് ഭഗവതി ക്ഷേത്രം, മൈക്കീൽ കരിങ്കുട്ടി ശാസ്തൻ ക്ഷേത്രം, പാലമുത്തപ്പൻ മടപ്പുര തുടങ്ങിയ ക്ഷേത്രങ്ങളിലും ഒട്ടേറെ സാംസ്കാരിക സംഘടനകളും സ്വീകരണം നൽകി. കേരളത്തിൽ ആദ്യമായി ശ്രീകൃഷ്ണ വിധാന പ്രതിഷ്ഠ നടന്ന ക്ഷേത്രമാണിത്. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡൻറ് എ.വി. ഗോവിന്ദൻ നമ്പ്യാർ, സെക്രട്ടറി കോമത്ത് രവീന്ദ്രൻ, കെ. രാമചന്ദ്രൻ, ടി.വി. രവിചന്ദ്രൻ, പി.വി. വത്സരാജൻ, കെ.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.