തൊക്കിലങ്ങാടി^- മാന്തംകുണ്ട്^ - പുളിമ്പറമ്പ് റോഡ് തുറന്നു

തൊക്കിലങ്ങാടി- മാന്തംകുണ്ട്- - പുളിമ്പറമ്പ് റോഡ് തുറന്നു തളിപ്പറമ്പ്: നിർദിഷ്ട തളിപ്പറമ്പ്- -കണ്ണപുരം റെയിൽവേ സ്റ്റേഷൻ ബൈപാസിലുൾപ്പെട്ട തൊക്കിലങ്ങാടി- -മാന്തംകുണ്ട് - -പുളിമ്പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഹൈവേ മസ്ജിദ് ജങ്ഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത ചടങ്ങിൽ ജെയിംസ് മാത്യു എം.എൽ.എ റോഡ് ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ അള്ളാംകുളം മഹമൂദ് അധ്യക്ഷതവഹിച്ചു. കൗൺസിലർ പി. വത്സല, പൊതുമരാമത്ത് പാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ ദേവേശൻ, അസി. എൻജിനീയർ രത്നാകരൻ, കല്ലിങ്കിൽ പത്മനാഭൻ, കെ.വി. സലാംഹാജി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പള്ളിക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കൗൺസിലർ കോമത്ത് മുരളീധരൻ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ഡി.എം. ബാബു നന്ദിയും പറഞ്ഞു. തുടർന്ന് എം.എൽ.എയെയും മുനിസിപ്പൽ ചെയർമാനെയും വിശിഷ്ടാതിഥികളെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ മാന്തംകുണ്ട് യുവധാര ജങ്ഷനിലേക്ക് ആനയിച്ചു. പൊതുമരാമത്ത് മാനദണ്ഡമനുസരിച്ച് വീതി എട്ടുമീറ്ററായി വർധിപ്പിച്ചും കയറ്റിറക്കങ്ങൾ കുറച്ചും 45 ലക്ഷം രൂപ ചെലവിൽ ജനകീയസഹകരണത്തോടെയാണ് റോഡ് നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.