--പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന സെലസ്റ്റിയ ജ്യോതിശാസ്ത്രോത്സവത്തിെൻറ സമാപന പരിപാടിയുടെ പ്രചാരണാർഥം ചൊവ്വാഴ്ച എരിപുരത്തുനിന്ന് പഴയങ്ങാടി വരെ വിളംബര ഘോഷയാത്ര നടത്തും. വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ബഹുജനങ്ങൾ അണിനിരക്കും. അഞ്ചുമണിക്ക് പഴയങ്ങാടി ബസ്‌സ്റ്റാൻഡിൽ അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാനശാസ്ത്രം എന്ന സന്ദേശമുയർത്തി ദിവ്യാത്ഭുത അനാവരണപരിപാടി നടക്കും. ദിനേഷ്കുമാർ തെക്കുമ്പാട് നേതൃത്വം നൽകും. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് വിപുലമായ വിദ്യാഭ്യാസപ്രദർശനം, ലഘു പരീക്ഷണ മോഡലുകൾ, ബഹിരാകാശവിസ്മയം, പാവനാടകം തുടങ്ങി വിദ്യാലയങ്ങളുടെ മികവാർന്ന പ്രവർത്തനങ്ങൾ 9, -10 തീയതികളിൽ മാടായി ബോയ്സ് സ്കൂളിൽ നടക്കുന്ന പ്രദർശനത്തിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.